Friday, June 5, 2026
25.3 C
Irinjālakuda

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്

 08.06.2025 തിയ്യതി രാത്രി 10.00 മണിക്ക് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു 32 വയസ്സ് എന്നയാളെ വള്ളത്തിൽ മീൻ പിടിക്കാൻ പോയി തിരിച്ച് വരുമ്പോൾ ബൈജുവിന്റെ സുഹൃത്ത് പ്രതികളുടെ കൈയ്യിൽ നിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയിൽ വെച്ച് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ വലപ്പാട് പോലീസ് സറ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഖിൽ 30 വയസ്, നാട്ടിക പോളി ജംഗ്ഷൻ സ്വദേശി താറോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് 42 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അഖിലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസും, മയക്ക്മരുന്ന് ഉപയോഗിച്ചതിന് ഒരു കേസും, നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, കാട്ടൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഒരു കേസുമുണ്ട്.

രഞ്ജിത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ വീടു കയറി ആക്രമണം നടത്തിയ കേസും, തീ വെച്ച് നാശനഷ്ടം വരുത്തിയ കേസുമുണ്ട്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ എബിൻ.സി.എൻ, സിനി, സി.പി.ഒ മാരായ സതീഷ്, പ്രണവ്, സാന്റൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img