ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് എന്ന പദ്ധതി ഉത്ഘാടനം ചെയ്തു

44

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലെ സമഗ്ര വളർച്ച ലക്ഷ്യം വച്ചു കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം സമ്പാദ്യശീലം സഹജീവി സ്നേഹം തുടങ്ങിയവയിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ‘ ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് ‘ എന്ന പദ്ധതി താണിശ്ശേരി ഡോളേഴ്സ് ചർച്ചിലെ സെ . വിൻസെന്റ് -ഡി -പോൾ സംഘടനയും സോഷ്യൽ ആക്ഷൻ നും കൈകോർത്തതിന്റെ ഫലമായി താണിശ്ശേരി എൽ.എഫ്.എൽ.പി.സ്കൂളിൽ നടപ്പിലായി. 120 – ഓളം കോഴികളെയും ആടുകളെയും നൽകുന്ന സംരംഭം വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിജു പോൾ പറമ്പത്ത് , ഹെഡ് മിസ്ട്രസ് മോളി കെ.ജെ, സെന്റ്. വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ജെൻസൻ ചക്കാലക്കൽ, സോഷ്യൽ ആക് ഷൻ പ്രസിഡന്റ് ബൈജു കൂനമ്മാവ്, പി.ടി.എ.പ്രസിഡന്റ് അരുൺ ജോസഫ് ,എം.പി.ടി.എ.പ്രസിഡന്റ് ജിലു സിനോജ്, വിമി വിൻസന്റ് എന്നിവർ പ്രസംഗിച്ചു.

Advertisement