Sunday, June 21, 2026
25 C
Irinjālakuda

മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പദ്ധതിയിൽ പന്ത്രണ്ടാമത്തെ ഇനമായ വാഴഗ്രാമം പദ്ധതിക്ക് തുടക്കമായി

മുരിയാട്:പഞ്ചായത്തിലെ 100 ദിന കർമ്മ പദ്ധതിയിൽ പന്ത്രണ്ടാമത്തെ ഇനമായ വാഴഗ്രാമം പദ്ധതി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. 10000 വാഴ തൈകളാണ് മുരിയാട് പഞ്ചായത്തിലെ കർഷകർക്കായി ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. മുരിയാട് സഹകരണ ബാങ്ക് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് മുരിയാട് സഹകരണ ബാങ്ക് പ്രസിഡൻറ് എം ബി രാഘവൻ മാസ്റ്റർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗമായ തോമസ് തൊകലത്ത്, വാർഡ് അംഗം ശ്രീജിത്ത് പട്ടത്ത്, ഭരണസമിതി അംഗങ്ങളായ എ എസ് സുനിൽകുമാർ, നിജി വത്സൻ, മണി സജയൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീജ മോഹൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ രാധിക കെ യു സ്വാഗതവും കൃഷി അസിസ്റ്റൻറ് മായ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് വാഴതൈകൾ വിതരണം ചെയ്യുന്നത്. മുരിയാട് ആനന്ദപുരം വില്ലേജിൽ ഉൾപ്പെടുന്നവർക്ക് മുരിയാട് സഹകരണബാങ്ക് പരിസരത്തുനിന്നും പുല്ലൂർ വില്ലേജിൽപ്പെട്ട കർഷകർക്ക് പുല്ലൂർ സഹകരണ ബാങ്ക് പരിസരത്തുനിന്നും ആണ് തൈകൾ വിതരണം ചെയ്യുന്നത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img