Friday, April 17, 2026
26.9 C
Irinjālakuda

വാഹനപണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.

ഇരിങ്ങാലക്കുട : പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയനുകളും തൊഴിലുടമകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.ഇരിങ്ങാലക്കുടയില്‍ പ്രതിഷേധപ്രകടനം നടന്നു.നിരത്തിലിറങ്ങിയ ചുരുക്കം ചില വാഹനങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞ് മടക്കി അയച്ചു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സി ഐ ടി യു)ഏരിയ സെക്രട്ടറി കെ അജയകുമാര്‍,ഏരിയ പ്രസിഡന്റ് വി എ മനോജ് കുമാര്‍,ജോ.സെക്രട്ടറി അനില്‍കുമാര്‍,ബസ് സ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക, വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരോട് സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ പിന്‍മാറാന്‍ തയാറായില്ല.അതിനിടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട് വരുന്ന കേന്ദ്രബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img