Tuesday, July 15, 2025
24.4 C
Irinjālakuda

പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറി ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വര്‍ഷത്തിലേക്ക് കടന്നു. രൂപതാ ഭവനത്തില്‍ നടന്ന പൊതുസമ്മേളനം അപ്പസ്തോലിക് ന്യുണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഉദ്ഘാടനം ചെയ്തു. സാക്ഷ്യ ജീവിതത്തിലേക്കാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നതെന്നും നിബന്ധനകളില്‍ തളച്ചിടാവുന്നതല്ല ക്രൈസ്തവ സാക്ഷ്യമെന്നും അപ്പസ്തോലിക് ന്യുണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം പറഞ്ഞു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതയിലെ മുഴുവന്‍ വിശ്വാസികളോടും സമര്‍പ്പിതരോടും വൈദികരോടുമുള്ള കൃതജ്ഞത മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകടിപ്പിച്ചു. ഇടയനോടൊപ്പം വിശ്വാസി സമൂഹം ഒന്നിച്ചു നടത്തിയ തീര്‍ത്ഥാടനത്തിന്റെ ഫലമാണ് അനുഗ്രഹപൂര്‍ണമായ 41 വര്‍ഷങ്ങളെന്നും ഇനിയും ധാരാളം നല്ല ദൈവവിളികള്‍ പരിപോഷിപ്പിക്കപ്പെടണമെന്നും സില്‍ച്ചാര്‍ മിഷന്‍ എന്ന പുതിയ ദൗത്യത്തിന് എല്ലാവരുടെയും പ്രോത്സാഹനവും പ്രാര്‍ഥനയും വേണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഇരിങ്ങാലക്കുട രൂപത പുതുതായി ആരംഭിക്കുന്ന സില്‍ച്ചാര്‍ മിഷന്‍ ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സില്‍ച്ചാര്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. 2019 സെപ്റ്റംബര്‍ 10 മുതല്‍ 2020 സെപ്റ്റംബര്‍ 10 വരെ ഇരിങ്ങാലക്കുട രൂപതയില്‍ ആചരിക്കുന്ന ദൈവവിളി പ്രോത്സാഹന വര്‍ഷത്തിന്റെ ഉദ്ഘാടനം ചിക്കോഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. കണ്‍വീനര്‍ റവ. ഫാ. വിന്‍സന്റ് പാറയില്‍ ഒരു വര്‍ഷത്തെ കാര്യപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു.
തദവസരത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ വൈദികരുടെയും പൂര്‍ണ്ണമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി തൃശൂര്‍ എം. പി. ശ്രീ. ടി.എന്‍ പ്രതാപന്‍ പ്രകാശനം നിര്‍വഹിച്ചു. ജനുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രോ – ലൈഫ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം റവ. ഡോ. ജോസ് ഇരിമ്പന്‍, ഡോ. ഫിന്റൊ ഫ്രാന്‍സിസ്, ഡോ. രഞ്ചു, ഡോ. ജോര്‍ജ് ലിയോണ്‍സ്, ഡോ. വിമല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ബിനു കാളിയാടന്‍ എന്നിവര്‍ ഒന്നുചേര്‍ന്ന് നടത്തി. തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ റവ. സി. ഉദയ സി. എച്ച്. എഫ്, വൈദീക സമിതി സെക്രട്ടറി റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീമതി ആനി ഫെയ്ത്, ഏകോപന സമിതി സെക്രട്ടറി ശ്രീ. ബിനോയി സി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ മുഖ്യ വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതവും വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി കൃതജ്ഞതയും അര്‍പ്പിച്ചു.
ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് വിന്‍സന്റ് ഡയബറ്റിക് ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
രൂപതയിലെ മുഴുവന്‍ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും നടത്തു കൈക്കാരന്മാരും രൂപത ഏകോപന സമിതി അംഗങ്ങളും പങ്കെടുത്ത രൂപതാദിന പരിപാടികള്‍ക്ക് വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img