തമിഴ്‌നാട്ടില്‍ ഡിണ്ടിഗലില്‍ നടന്ന വാഹനാപകടത്തില്‍ ആളൂര്‍ സ്വദേശി മരിച്ചു

942

ഇരിങ്ങാലക്കുട : തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മരിച്ചു. ആളൂര്‍ അരിക്കാട്ട് പയസ്സിന്റെ ഭാര്യയും ചാലക്കുടി മുന്‍ നഗരസഭാ കൗണ്‍സിലര്‍ ജോസ് മാനാടന്റെ മകളുമായ ഡീന്‍ മരിയയാണ് മരിച്ചത് 26 വയസ്സായിരുന്നു. മധുരയില്‍ എം.ഡിക്ക് പഠിക്കുന്ന ഡീന്‍ മരിയ നാട്ടില്‍ നിന്ന് കോളേജ് ഹോസ്റ്റലിലേക്ക് ഇന്നലെ രാത്രി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡീന്‍ സഞ്ചരിച്ചീരുന്ന ബസ്സ് ഡിണ്ടിഗലില്‍ ടോള്‍പ്ലാസയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിലക്കോട്ടെ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തനുശേഷം നാട്ടിലെത്തിച്ച മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ. ഒരു വര്‍ഷം മുന്‍പാണ് ഡീനിന്റെ വിവാഹം കഴിഞ്ഞത്.

Advertisement