എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.

213

വെള്ളാംങ്കല്ലൂര്‍. കേരള പുലയര്‍ മഹാസഭ 733-ാo നമ്പര്‍ കുന്നത്തേരി ശാഖയിലെ SSLC ക്ക് മുഴുവന്‍ വിഷയങ്ങളില്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശാഖ പ്രസിഡണ്ട് എം കെ .ശിവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ജില്ലാ കമ്മിറ്റിഅംഗം അജി തൈവളപ്പില്‍ യോഗം ഉല്‍ഘാടനം ചെയ്തു. ഏരിയാ ജോയിന്റ് സെക്രട്ടറി എം.സി സുനന്ദകുമാര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ശാഖാ സെക്രട്ടറി കുട്ടന്‍പൂതോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. SSLC യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ എന്‍.ആര്‍.ആര്യക്ക് ശാഖാ പ്രസിഡണ്ട് എം കെ.ശിവന്‍ ഉപകാരം നല്‍കി അനുമോദിച്ചു. ശാഖാ കുടുംബങ്ങളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മജു മതിയത്ത് സ്വാഗതവും, എം.എന്‍.പ്രമോജ് നന്ദിയും പറഞ്ഞു.

 

Advertisement