Thursday, June 18, 2026
24.8 C
Irinjālakuda

ചിട്ടിതട്ടിപ്പ് പോലീസ് സ്ഥാപനം പൂട്ടി സീല്‍ ചെയ്തു

ആളൂരിലെ ടി എം ടി ചിട്ടി തട്ടിപ്പ് കേന്ദ്രം പോലീസ് പൂട്ടി സീല്‍ ചെയ്തു.തട്ടിപ്പിന് 500 ഓളം പേര്‍ ഇരകളായതായി സൂചന ലഭിച്ചു.ഇതില്‍ 300 ഓളം പേര്‍ ആളൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.തട്ടിപ്പിന് ഇരയായത് കൂടുതലും സ്ത്രീകളാണ്.മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും,വിവാഹാവശ്യങ്ങള്‍ക്കും,സ്വന്തമായി വീട് പണിയുന്നതിനും മറ്റുമായി സ്വരുക്കൂട്ടിയ തുകയാണ് ചിട്ടികമ്പനിയില്‍ നിക്ഷേപിച്ചതെന്നും കുറികമ്പനി പൂട്ടിയതോടെ പലരും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ പറയുന്നു.3 കോടി രൂപയോളം തട്ടിപ്പ് നടന്നതയാണ് കണക്കാക്കുന്നത് .ആളൂര്‍ മാള വഴി ജംഗ്ഷനില്‍ 10 വര്‍ഷമായി നടത്തി പോരുന്ന സ്ഥാപനത്തിനെതിരെയാണ് പോലീസിന് പരാതി ലഭിച്ചത് .കുറി വട്ടമെത്തിയിട്ടും തുക കൊടുക്കാതെ ഇടപാടുകാരെ ഫിക്‌സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കുകയായിരുന്നു.സാധാരണക്കാരായ സ്ത്രീകളായ ജീവനക്കാരെ തുച്ഛമായ വേതനത്തില്‍ ജോലിക്കായ് നിയമിച്ച് നാട്ടുക്കാരുടെ ഇടയില്‍ വിശ്വാസമുണ്ടാക്കിയാണ് ഇവര്‍ ബിസിനസ്സ് നടത്തിയിരുന്നത് .കുറികമ്പനിയുടെ ഉടമകളായ 12 ഓളം പേര്‍ ഒളിവിലാണ് ആളുകളെ കുറിയില്‍ ചേര്‍ത്ത ഏജന്റുമാരായ ആളുകള്‍ മാനസിക സമ്മര്‍ദ്ദത്തിലാണ് .കുറികമ്പനിയില്‍ ഉണ്ടായിരുന്ന രജിസ്ട്രറുകളും ,കമ്പ്യൂട്ടര്‍ ഡാറ്റകളും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് ബന്തവസ്സിലെടുത്തു.ചാലക്കുടി ഡി വൈ എസ് പി കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ആളൂര്‍ എസ് ഐ വി വി വിമല്‍ ,എ എസ് ഐ മാരായ പി ആര്‍ ദിനേശ് കുമാര്‍,സി കെ സുരേഷ് ,പോലീസ് ഓഫീസര്‍മാരായ കെ എസ് പ്രദീപ് ,കെ അജേഷ് ,ജോബി പോള്‍ ,ഭരതന്‍ ,സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ പി വി രജീഷ് ,എം എസ് വിബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img