ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ നാഷണൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പീസ് പോസ്റ്റർ ചിത്ര രചന മത്സരം ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മനോജ് ഐബൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടി.ജയകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ലയൺ ജെയിംസ് വളപ്പില മുഖ്യാതിഥി ആയിരുന്നു. പീസ് പോസ്റ്റർ മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് കോർഡിനേറ്ററും മുൻ ഡിസ്ട്രിക്റ്റ് ഗവർണറുമായ ലയൺ തോമച്ചൻ വെള്ളാനിക്കാരൻ ആമുഖ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അഡ്വ ജോൺ നിധിൻ തോമസ്, ക്യാബിനറ്റ് സെക്രട്ടറി മുരളീധരൻ P.M, സെക്രട്ടറി ഗോപിനാഥ് മേനോൻ, ട്രഷറർ സുധീർ ബാബു എന്നിവർ സംസാരിച്ചു.




