ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് അഭിപ്രായപ്പെട്ടി സ്ഥാപിച്ചുകൊണ്ട് നഗരസഭ മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സാഹിതി നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ മുഖ്യാതിഥിയായിരുന്നു. ട്രഷറർ എസി സുരേഷ്, മണ്ഡലം ചെയർമാൻ ജോൺ നിതിൻ തോമസ്, കമ്മിറ്റി അംഗങ്ങളായ ടി ജി പ്രസന്നൻ, ഭരതൻ പൊന്തേംകണ്ടത്ത്, ഫ്രാൻസിസ് പുല്ലോക്കാരൻ, ജോസഫ് പള്ളിപ്പാട്ട്, ജോമോൻ മണാത്ത് എന്നിവർ സംസാരിച്ചു. നഗരസഭയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ പെട്ടിയിൽ നിക്ഷേപിക്കാം. ഏറ്റവും മികച്ച പത്ത് നിർദ്ദേശങ്ങൾക്ക് സംസ്കാരസാഹിതി പുരസ്കാരങ്ങൾ നൽകും. ഇരിങ്ങാലക്കുട നഗരസഭയിൽ അഞ്ചിടത്ത് സംസ്കാരസാഹിതിയുടെ അഭിപ്രായപ്പെട്ടികൾ ഉണ്ട്. ഇരിങ്ങാലക്കുട ഠാണാവിൽ പഴയ സബ്ജയിലിന് എതിർവശം, ബസ്റ്റാൻഡിൽ ഡീൻസ് ബേക്കറിക്ക് അടുത്ത്, ഇരിങ്ങാലക്കുട മാർക്കറ്റിൽ ബസ്സ്റ്റോപ്പിന് സമീപം, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്തിന് സമീപം, മാപ്രാണം സെന്ററിലെ ആലിന് അടുത്ത് എല്ലാം സംസ്കാരസാഹിതിയുടെ അഭിപ്രായ പെട്ടികൾ ഉണ്ട്.




