ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള ഈ വീട്.
അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ജീവിതസാഹചര്യം ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്.
സ്കൂളിലെ പ്രധാന അധ്യാപകൻ്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും സഹായം തേടി. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ്, ഇരിങ്ങാലക്കുട വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ, ക്രൈസ്റ്റ് കോളേജ് തവനിഷ് സംഘടന, മനോജ് തൈവളപ്പിൽ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്.



