ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ K.M അഷറഫ് നിർവ്വഹിച്ചു. പ്രസിഡണ്ടായി മനോജ് ഐബൻ, സെക്രട്ടറി ഗോപിനാഥ് T മേനോൻ ട്രഷറർ സുധീർ ബാബു എന്നിവർ ചുമതലയേറ്റു. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർമാരായ അഡ്വ. ടി. ജെ തോമസ്, തോമച്ചൻ വെള്ളാനിക്കാരൻ ,ലയൺസ് ഡിസ്ട്രിക്റ്റ് കോ – ഓർഡിനേറ്റർ അഡ്വ ജോൺ നിധിൻ തോമസ്, റീജിയൻ ചെയർമാൻ റോയ് ജോസ്, സോൺ ചെയർമാൻ ജോജോ വെള്ളാനിക്കാരൻ ,ബിജു ജോസ്, ശ്രുതി ബിജു, നീൽ പോൾ ,ആൻ തെരേസ് ജോൺ നിധിൻ, എന്നിവർ സംസാരിച്ചു.
