Saturday, July 19, 2025
25.2 C
Irinjālakuda

മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിൻറ വൈരാഗ്യത്താൽ മകളെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

പ്രതി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് പ്രതിയുടെ മകളായ പരാതിക്കാരി ചോദ്യം ചെയ്തതിൻറ വൈരാഗ്യത്താൽ വെള്ളിയാഴ്ച രാത്രി 09.45 മണിയോടെ പ്രതിയും പരാതിക്കാരിയും മറ്റും താമസ്സിച്ചു വരുന്ന എടവിലങ്ങ് ഗിരിജാപാലം ദേശത്തുള്ള വീട്ടിൽ വച്ച് പരാതിക്കാരിയെ അസഭ്യം പറഞ്ഞ് ആക്രമിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ എടവിലങ്ങ് ഗിരിജാപാലം സ്വദേശി തളിക്കുളത്ത് വീട്ടിൽ ഇസ്മെയിൽ 46 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇസ്മെയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, 1 മോഷണക്കേസിലും, 1 അടിപിടിക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ 1 കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത 1 കേസിലും, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച 1 കേസിലും അടക്കം 6 ക്രമിനൽകേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ മാരായ സാലിം.കെ, സെബി, സി.പി.ഒ. മാരായ ഷമീർ, വിഷ്ണു, അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

All reactions:

72Chirikudukka Chirikudukka and 71 others

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img