കൈപ്പിള്ളിത്തറ കക്കാട്ട് പാടശേഖരത്തിലെ നെല്ല് ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും വേണ്ടി ജലസേചന കനാലുകൾ അറ്റകുറ്റപണി നടത്തണമെന്നും പുതിയതരം സബ്ബ് മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കുവാനും കർഷക സംഘം ടൗൺ ഈസ്റ്റ് സമ്മേളനം പ്രമേയത്തിലൂടെ അ ധിക്കാരികളോട് ആവശ്യപ്പെട്ടു .
കേരള കർഷക സംഘം ടൗൺ ഈസ്റ്റ് മേഖലാ സമ്മേളനം ഇരിഞ്ഞാലകുട ഏരിയ പ്രസിഡൻ്റ് ടി.എസ്.സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . മേഖലാ പ്രസിഡന്റ് പ്രൊഫ:കെ.കെ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ കമ്മറ്റി അംഗം ടി.ഡി.ജോൺസൻ സി.പി.എം എം ഇരിഞ്ഞാലകുട ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.വി.വിൽസൻ .കെ .എം .രാജേഷ് .ഷക്കീർ ഹുസൈൻ,ചന്ദ്രൻ ഇല്ലിക്കൽ, കെ.വി.ജോഷി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഭാസി വെളിയത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാസി വെളിയത്ത് സെക്രട്ടറിയും പ്രൊഫ: കെ.കെ ചാക്കോ പ്രസിഡൻ്റും കെ.വി.ജോഷി ട്രഷറർ വൈസ് പ്രസിഡൻ്റുമാരായി ടി.കെ.അബ്ദുൾ റസാക്ക് മീനാക്ഷി ജോഷി എന്നിവരും ജോ: സെക്രട്ടറിമാരായി ടി.ഡി.ജോൺസൺ പി.ആർ പ്രതീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു