നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വൻ ഭൂരിപക്ഷ വിജയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി. .രാജീവ് ഗാന്ധി കോൺഗ്രസ് കമ്മറ്റി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണ വിൽ സമാപിച്ചു. കെ.പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുർഹഖ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , ടി.വി. ചാർള, സുജ സജ്ജീവ് കുമാർ , സനൽ കല്ലൂക്കാരൻ , തോമസ് കോട്ടോളി, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.