മുരിയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായ വി.കെ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , സിപിഎം ലോക്കൽ സെക്രട്ടറി പി.ആർ.ബാലൻ, ബിജെപി മണ്ഡലം പ്രസിഡണ്ട് രവിചന്ദ്രൻ വടക്കുട്ട്,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സാജു പാറേക്കാടൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പട്ടത്ത് എന്നിവർ പ്രസംഗിച്ചു .