പി. എൻ. പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വായനാദിനമായി വിപുലമായ പരിപാടികളോടെ ആചരിച്ചു. യുവ സാഹിത്യകാരിയായ റോഷ്നി ബിജു ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. റിനെറ്റ് സിഎംസി,പിടിഎ പ്രസിഡണ്ട് ശ്രീ തോംസൺ ചിരിയങ്കത്ത്, എന്നിവർ സന്നിഹിതരായിരുന്നു. അനു ടീച്ചർ വായനാദിന സന്ദേശം നൽകി. തുടർന്ന് വായനാദിന പ്രതിജ്ഞ എടുത്തു. കുട്ടിക്കവിത അവതരണം, നൃത്താവിഷ്ക്കാ രം,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, നാടൻപ്പാട്ട് എന്നിങ്ങനെ കുട്ടികളുടെ വായനയെ ഉത്തേജിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് കുട്ടികളുടെ ഉപയോഗശൂന്യമായ പുസ്തകങ്ങൾ സംഘടിപ്പിച്ച് അത് വിറ്റു കിട്ടുന്ന തുക ലൈബ്രറി പുസ്തകങ്ങൾ വാങ്ങുവാൻ ആയി വിനിയോഗിച്ചു. ലിമ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു