സംസ്കാര സാഹിതി ആദരിച്ചു. പൂമംഗലം : സംസ്കാര സാഹിതി പൂമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1500ലധികം പുസ്തക ശേഖരമുള്ള വായനയെ ലഹരിയാക്കിയ മുൻ ജയിൽ സൂപ്രണ്ട് മോഹനനെ വായനദിനത്തിൽ ആദരിച്ചു. സാഹിതി നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിനി ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി ജനറൽ സെക്രട്ടറി പവിത്രൻ. ടി. എസ്, സെക്രട്ടറി ഷൈനി പനോക്കിൽ, യു.ചന്ദ്രശേഖരൻ, അഡ്വ. ജോസ് മൂഞ്ഞേലി, ശ്രീകുമാർ എൻ. , രാജേഷ് ടി. ആർ, ഷാജു ടി. ആർ , നിഷ ലാലു എന്നിവർ പ്രസംഗിച്ചു.