2025 – 26 അധ്യയന വർഷത്തെ വിജയോത്സവം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശബളമായി നല്ല രീതിയിൽ നടന്നു. പ്രധാന അധ്യാപിക സിസ്റ്റർ സുധീപ സി എം സി ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഉദയ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് സിഎംസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ ബിജോയ് അവറുകളാണ്. പി ടി എ പ്രസിഡന്റ് ശ്രീ സിവിൻ കെ വർഗീസ് ,ലോക്കൽ മാനേജർ സിസ്റ്റർ ഹാൻസി സിഎംസി ,അധ്യാപക പ്രതിനിധി ശ്രീമതി ജൂലി ജെയിംസ് , വിദ്യാർത്ഥി പ്രതിനിധി ആയിഷ നവാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജയോത്സവത്തിന്റെ കൺവീനറായ ശ്രീ ജെയ്ഫിൻ ഫ്രാൻസിസ് നന്ദിയർപ്പിച്ചു സംസാരിച്ചു.