അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി പ്രവേശനോത്സവം പ്ലസ് വൺ വിദ്യാർത്ഥി ആദിലക്ഷ്മി. സി.ജെ . ഭദ്രദീപം കൊളുത്തി ‘ വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജേഷ് തംബുരു മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. എ. വി. രാജേഷ് , ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജർ എ. അജിത്ത് കുമാർ , മാനേജ്മെൻ്റ് പ്രതിനിധികളായ എ.സി. സുരേഷ് , കെ.കെ. കൃഷ്ണൻ നമ്പൂതിരി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ , സ്റ്റാഫ് പ്രതിനിധികളായ വി.ജി. അംബിക , പി.ജി. ഉല്ലാസ് , ഡോ. വി. ആർ. ദിനേശ് വാര്യർ , വി. വി. ശ്രീല , ദർശന വാര്യർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാജേഷ് തംബുരുവിൻ്റെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നു.