തായ്‍വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയുടെ 35+ ഹാൻഡ്‌ബോൾ പുരുഷവിഭാഗo വെങ്കല മെഡൽ കരസ്തമാക്കി.
ചരിത്രവിജയം കരസ്തമാക്കിയ ടീമിലെ അംഗമാണ് ഇരിഞ്ഞാലക്കുട ഏടക്കുളം സ്വദേശി ശ്യാം ശിവജി.
ഇരിഞ്ഞാലക്കുട പാൻതേഴ്സ് ഹാൻഡ്‌ബോൾ ക്ലബ് അംഗവും ഡോൺബോസ്‌കോ ഹൈസ്കൂൾ /ക്രൈസ്റ്റ് കോളേജ് പൂർവവിദ്യാർത്ഥിക്കൂടെയായ ശ്യാം, തൃശ്ശൂർ ജില്ലാ-സംസ്ഥാന ഹാൻഡ്‌ബോൾ ടീമുകളുടെ മുൻ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഖത്തർ എറോണോട്ടിക്കൽ അക്കാദമിയിലെ ടെസ്റ്റിംഗ് സെന്റർ ഡിപ്പാർട്ട്മെന്റിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി ജോലി ചെയ്യുന്നു.
എടക്കുളം സ്വദേശികളായ ഒലുപുകടവിൽ ശിവജിയും ഷീല ശിവജിയുമാണ് ശ്യാമിന്റെ മാതാപിതാക്കൾ. ഭാര്യ ഗായത്രി, മക്കൾ ശ്രാവന്തി, സൗരവ് എന്നിവരാണ് കുടുംബാംഗങ്ങൾ.