ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവനസംഘടനയായ തവനിഷ്ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇരിഞ്ഞാലക്കുട ബി ആർ സിയിലേക്ക് പഠനോപകരണങ്ങൾ കൈമാറി.പഠനോപകരണങ്ങൾ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐയിൽനിന്നും ബി ആർ സി കോർഡിനേറ്റർ സത്യപാലൻ മാഷ് ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ. ജെ. വർഗീസ്, ഡോ. സേവിയർ ജോസഫ് എന്നിവർ സന്നദ്ധരായിരുന്നു .ബി ആർ സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർസായ സുജാത ആർ, സൗമ്യ ടി എസ്, ലിന്ന് ജെയിംസ്, കൃഷ്ണ എൻ എച് എന്നിവർ സന്നദ്ധരായിരുന്നു. തവനിഷ് ന്റെ സ്റ്റാഫ് കോർഡിനേറ്റർമാരായിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫസർ തൗഫീഖ് അൻസാരി, തവനിഷ് പ്രസിഡന്റ് മീര സുരേഷ്, മറ്റു കോർഡിനേറ്റർസ് പ്രിയദർശൻ സദാനന്ദൻ, ആൻ സ്നേഹ, തമന്ന കെ അബ്ദുൽ എന്നിവർ സന്നദ്ധരായിരുന്നു.