ബസ്റ്റാൻ്റ് സിവിൽസ്റ്റേഷൻ റോഡിൽ അപകടക്കുളങ്ങൾ മൂലം ജനജീവിതം ദുസ്സഹമാക്കിയ നഗരസഭാ അധികൃതർക്കും മന്ത്രി ആർ ബിന്ദുവിനുമെതിരെ ബിജെപി ടൗൺ ഏരിയ കമ്മറ്റി സണ്ണി സിൽക്സിന് മുൻപിലെ റോഡിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രസിഡണ്ട് ലിഷോൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം റീത്ത് സമർപ്പിച്ച് ഉത്ഘാടനം ചെയ്തു.
തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ കെ കൃപേഷ്,പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രമേഷ് വി സി, വൈസ് പ്രസിഡണ്ട് രമേഷ് അയ്യർ എന്നിവ പ്രസംഗിച്ചു. കൗൺസിലർ അമ്പിളി ജയൻ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ, ടൗൺ ഏരിയ ജന സെക്രട്ടറി കെ എം ബാബുരാജ്, കൗൺസിലർ സ്മിത കൃഷ്ണകുമാർ,റീജ സന്തോഷ്, സിക്സൺ മാളക്കാരൻ,സിന്ധു സോമൻ,ജോർജ് ആലങ്ങാടൻ,ജോസഫ്, സുനിൽ, യു കെ വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി.