Saturday, June 6, 2026
24.8 C
Irinjālakuda

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് കോൾക്കുന്ന് സ്വദേശി മുട്ടിക്കൽ വീട്ടിൽ ഷാജു 50 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ കോൾക്കുന്ന് സ്വദേശികളായ പള്ളിയിൽ വീട്ടിൽ ശ്രീചന്ദ് 39 വയസ്, താവാട്ട് വീട്ടിൽ സജയൻ 48 വയസ്, പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ് 42 വയസ് എന്നിവർ റിമാന്റിലാണ്.

അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരൻ 52 വയസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ പുറക് വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറിയാണ് 21-03-2025 തിയ്യതിക്കും 10-05-2025 തിയ്യക്കും ഇടയിലുള്ള പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. ഈ സംഭവത്തിന് മുരളീധരന്റെ പരാതിയിൽ 13-05-2025 തിയ്യതി മാള പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുധാകരൻ, ഒ.പി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img