Saturday, June 6, 2026
24.1 C
Irinjālakuda

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ്തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ

റോബിൻ സക്കറിയ 40 വയസ്, കൊച്ചുമുണ്ടക്കത്തിൽ വീട്, കാരക്കൽ, പെരിങ്ങര, പത്തനംതിട്ട എന്നയാളെ സൗദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000/- രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനായ കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ മൈക്കിൾ ആബേൾ റോയ് 23 വയസ് എന്നയാൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് വഴിയാണ് റോബിൽ സക്കറിയയെ പരിചയപ്പെടുന്നത്. തുടർന്ന് സൗദി അറേബ്യയിൽ COSL എന്ന കമ്പനിയിൽ ROAST ABOUT എന്ന പോസ്റ്റിൽ ദിവസം 50 US ഡോളർ ശമ്പളം വാഗ്ദാനം നൽകി 3 മാസത്തിനുള്ളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെന്റ് എഴുതിയതിന് ശേഷം 29-02-2024 തിയ്യതി 1,50,000 രുപയും 16-03-2023 തിയ്യതി 2,30,000 രുപയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയായിരുന്നു. 3 മാസം കഴിഞ്ഞിട്ടും ജോലി ശരിയാക്കി നൽകാത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോഴാണ് തട്ടപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് റോബിൻ സക്കറിയ ഒളിവിൽപോവുകയായിരുന്നു. 01-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ റോബിൻ സക്കറിയെ കണ്ണമാലി പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ് ഇയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോർട്ട് നൽകുകയും 16-05-2025 തിയ്യതി റോബിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളെ നടപടിക്രമങ്ങൾക്ക് ഇയാളെ കോടതിയൽ ഹാജരാക്കി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു.

റോബിൻ തിരുവല്ല പോലീസ് സ്റ്റേഷനിൽ 5 തട്ടിപ്പ് കേസുകളിലും, കണ്ണമാലി, അമ്പലപ്പുഴ, പുളിക്കീഴ്, പയ്യോളി, കോങ്ങാട് പോലീസ് സ്റ്റേഷനുകളിലും ഓരോ തട്ടിപ്പുക്കേസുകളും അടക്കം 11 ക്രമിനൽ കേസുകളുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം.കെ, കശ്യപൻ.ടി.എം, എ എസ് ഐ രാജീവ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്.

See translation

All reactions:

2222

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img