Friday, June 5, 2026
25.9 C
Irinjālakuda

ഗ്രാമവണ്ടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

ഗ്രാമവണ്ടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

മുകുന്ദപുരം താലൂക്കിൽ ആദ്യത്തെയും ജില്ലയിലെ രണ്ടാമത്തെതുമായ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടി ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ വണ്ടിയുടെ താക്കോൽ മന്ത്രി ഡ്രൈവർക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പൊതു ഗതാഗതരംഗത്ത് മുരിയാട് പഞ്ചായത്ത് വലിയ മാറ്റമാണ് ഇത്തരം പദ്ധതിയിലൂടെ കൊണ്ടുവരുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഗ്രാമ വണ്ടിയിലൂടെ പൊതു യാത്രാസൗകര്യം സർക്കാർ യാഥാർത്ഥ്യമാക്കുകയാണെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി സഹകരിച്ചാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട മുതൽ നെല്ലായി വരെ സർവീസ് നടത്തുന്ന ഗ്രാമവണ്ടി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, മാർക്കറ്റ്, പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങൾ, ബഹു ഭൂരിപക്ഷം വാർഡുകളും ബന്ധിപ്പിച്ചു കൊണ്ടാണ് സർവീസിൽ നടത്തുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് മേഖലയിൽ ആഴ്ചയിൽ ആറു ദിവസവും രാവിലെ 7മുതൽ വൈകീട്ട് 7 വരെയാണ് ഗ്രാമവണ്ടി സർവീസ് ഉണ്ടായിരിക്കുക. തിങ്കളാഴ്ച ഗ്രാമവണ്ടി സർവീസ് ആരംഭിക്കും. ഒരു ട്രിപ്പ് മുരിയാട് പഞ്ചായത്തിൽ നിന്ന് തൃശ്ശൂരിലേക്കും യാഥാർത്ഥ്യമാക്കും. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഗ്രാമവണ്ടിക്ക് സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ തുടങ്ങിയവർ മുഖ്യ അതിഥിയായി. ആനന്ദപുരം എടയാറ്റുമുറി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ KSRTC ഓപ്പറേറ്റിംഗ് മാനേജർ സുനിൽ കെ.ജെ. പദ്ധതി വിശദീകരിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി പ്രശാന്ത്, സരിത സുരേഷ്, കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ , എ എസ് സുനിൽകുമാർ, നിജി വത്സൻ ,കെ വൃന്ദകുമാരി, ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളു ക്കാരൻ ,റോസ്മി ജയേഷ്, മണി സജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രവി, സെക്രട്ടറി പി ബി ജോഷി , മുരിയാട് ബാങ്ക് പ്രസിഡന്റ് അഡ്വ. മനോഹരൻ, K L യേശുദാസ് (ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ,ഇരിങ്ങാലക്കുട) K മധു (floor Assistant) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img