ഹാരിഷ് പോളിന് ജെ.സി.ഐ. കമല്‍പത്ര അവാര്‍ഡ്

187

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശൂര്‍, എറണാംകുളം, ഇടുക്കി എന്നി മുന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ. സോണ്‍ 20യിലെ കമല്‍ പത്ര അവാര്‍ഡിന് ജെ.സി. ഐ. ഇരിങ്ങാലക്കുടയിലെ ഹാരിഷ് പോളിന് ലഭിച്ചു പറവൂര്‍ ബൈ സെന്റിനറി ഹാളില്‍ വച്ച് നടത്തിയ സോണ്‍ കോണ്‍ഫ്രന്‍സില്‍ മുന്‍ ഡി.ജി.പി.ഋഷിരാജ് സിംഗ്. IPS അവാര്‍ഡ് നല്‍കി. സോണ്‍ പ്രസിഡന്റ് അര്‍ജുന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചലച്ചിത്ര താരം ലിഷോണ ലിഷോയ് മുഖ്യാതിഥി ആയിരുന്നു ദേശിയ വൈസ് പ്രസിഡന്റ് ഭാരത് ആചാരി മുന്‍ സോണ്‍ പ്രസിഡന്റ് ജോബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ജെ.സി.ഐ. പഞ്ചാബ് സംസ്ഥാന പ്രസിഡന്റായിരിക്കേ ജെ.സി.ഐ. പ്രവര്‍ത്തനങ്ങള്‍ക്കിടെ അന്തരിച്ച കമല്‍ സഹാറന്‍ന്റെ ഓര്‍മ്മക്കായാണ് കമല്‍ പത്ര അവാര്‍ഡ് നല്‍കുന്നത്. കര്‍മ്മപഥങ്ങളില്‍ മികവ് തെളിയിച്ച യുവ പ്രൊഫഷനല്‍സിനാണ് അവാര്‍ഡ് സമ്മാനിക്കുന്നത് അവിട്ടത്തൂര്‍ സ്വദേശിയായ ഹാരിഷ് പോള്‍ വിദ്യാഭ്യാസ രംഗത്ത് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൃശൂര്‍ ഫ്യൂച്ചര്‍ എജ്യൂസിറ്റി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടറാണ്.

Advertisement