മുതിര്‍ന്ന പ്രതിഭകളെ ആദരിച്ചു

224

ഇരിങ്ങാലക്കുട: ഒക്ടോബര്‍ 27, 28, 29 തിയ്യതികളിലായി കൊടുങ്ങല്ലൂരില്‍ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു. പ്രൊഫ. മാമ്പുഴ കുമാരന്‍, വേണുജി, നിര്‍മ്മലാ പണിക്കര്‍, കലാനിലയം രാഘവനാശാന്‍, സദനം കൃഷ്ണന്‍കുട്ടി, പ്രതാപ് സിങ്, ഇരിങ്ങാലക്കുട മുരളീധരന്‍ എന്നിവരെ സംഘം പ്രതിനിധികള്‍ വീടുകളിലെത്തി ആദരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.വി.ഡി. പ്രേമപ്രസാദ് എന്നിവര്‍ പ്രതിഭകളെ പൊന്നാട അണിയിച്ചു. ഖാദര്‍ പട്ടേപ്പാടം, ഡോ.കെ. രാജേന്ദ്രന്‍, ഉദിമാനം അയ്യപ്പക്കുട്ടി, ഡോ.സോണി ജോണ്‍,
ഷെറിന്‍ അഹമ്മദ്,എ.എന്‍.രാജന്‍,പി.ഗോപിനാഥ്, കെ എന്‍.സുരേഷ്‌കമാര്‍, രതികല്ലട, വേണു ഇളന്തോളി, ഷാജു തെക്കൂട്ട് എന്നിവര്‍ സംസാരിച്ചു.

Advertisement