Monthly Archives: October 2023
ഹാരിഷ് പോളിന് ജെ.സി.ഐ. കമല്‍പത്ര അവാര്‍ഡ്
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശൂര്‍, എറണാംകുളം, ഇടുക്കി എന്നി മുന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ. സോണ്‍ 20യിലെ കമല്‍ പത്ര അവാര്‍ഡിന് ജെ.സി. ഐ. ഇരിങ്ങാലക്കുടയിലെ ഹാരിഷ് പോളിന് ലഭിച്ചു പറവൂര്‍...
പുല്ലൂര്‍ നാടകരാവ് – നാടകോത്സവത്തിന് തിരക്കേറുന്നു….
ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ മൂന്നാം ദിവസത്തില്‍ നടന്ന സമ്മേളനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു....
മുതിര്‍ന്ന പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: ഒക്ടോബര്‍ 27, 28, 29 തിയ്യതികളിലായി കൊടുങ്ങല്ലൂരില്‍ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു. പ്രൊഫ. മാമ്പുഴ...
പുല്ലൂര്‍ നാടകരാവിന് തിരിതെളിഞ്ഞു
പുല്ലൂര്‍ ചമയം നാടകവേദിയുടെ 26-ാമത് നാടകരാവിന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ തിരിതെളിഞ്ഞു. കേരള സംഗീത നാടകഅക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ്...
ഓപ്പറേഷന്‍ ഈസ്റ്റ് – എക്‌സൈസ് പരിശോധനയില്‍ 2 പേര്‍ക്കെതിരെ കേസ് എടുത്തു
ഇരിങ്ങാലക്കുട :എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ബി പ്രസാദിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ കിഴക്കന്‍ മേഖലയായ വെള്ളികുളങ്ങര, വരന്തരപ്പിള്ളി കരകളില്‍ തുടര്‍ച്ചയായ പരിശോധനയില്‍ അബ്കാരി -ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന രണ്ടു പേര്‍ക്കെതിരെ കേസ്സെടുത്തു.റെയ്ഡില്‍ 300 ലിറ്റര്‍ വാഷ് ,...
വിപ്ലവ കേരളത്തിന്റെ സൂര്യപുത്രന് നാളെ നൂറു വയസ്സ്
വിപ്ലവ സൂര്യന്‍ സഖാവ് വിഎസ് അച്യുതാനന്ദിനെ നാളെ 100 തികയും. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച 100 വയസ്സ്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളരോളയ വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെയായ...
വേണുജിക്ക് നൃത്യ പിതാമഹന്‍ ബഹുമതി
കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'യുറൈസ് വേദിക് സംഗീത അക്കാദമി'യുടെ നൃത്യ പിതാമഹന്‍ ബഹുമതി നല്‍കി ആദരിക്കുന്നു. നവരസ സാധന എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നൂറിലേറെ ശില്പശാലകളിലൂടെ...
വാട്ടര്‍ എ.ടി.എം പ്രവര്‍ത്തനമാരംഭിച്ചു
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി അടങ്കല്‍ തുക 494111 രൂപ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലായി പണിതീര്‍ത്ത വാട്ടര്‍ എ ടി...
ചമയം നാടകവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പുല്ലൂര്‍ നാടകരാവിന്റെ 26-ാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവുള്ള കലാഭവന്‍ മണി സ്മാരക പുരസ്‌കാരം നാടന്‍പാട്ടിന്റെ വാനമ്പാടി പ്രസീദ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട ചിലവുകള്‍ കേരള ഗവണ്‍മെന്റ്റ് ഏറ്റെടുക്കണം
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്ത മനോവിഷമത്തില്‍ അയര്‍ലന്‍ണ്ടില്‍ വെച്ച് വിന്‍സെന്റ് ചിറ്റിലപ്പിള്ളി നിര്യാതനായി കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമാണ് വിന്‍സെന്റിറ്റെയും ഭാര്യയുടേയും പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് ഇദേഹത്തിന്റെ മൃദദേഹം...
നാടകരാവിന് കൊടിയേറി
പുല്ലൂര്‍ നാടകരാവിന് കൊടിയേറിപുല്ലൂര്‍ ചമയം നാടകരാവിന്റെ 26-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 23 മുതല്‍ 29 വരെ ടൗണ്‍ഹാൡ നടക്കുന്ന നാടകരാവിന് കൂടിയാട്ടകുലപതി വേണുജി കൊടിയേറ്റി.
ചാരായം വാറ്റ് ഒരാള്‍ അറസ്റ്റില്‍
വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടിആളൂര്‍ വീടിനോട് ചേര്‍ന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. കാട്ടാംതോട് പാന്‍ഡ്യാലയില്‍ വീട്ടില്‍ സുകുമാരനെയാണ് (64) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു ആളൂര്‍...
നിര്യാതനായി
പുല്ലൂര്‍ ഊരകം കൊളുത്തുവളപ്പില്‍ കുമാരന്‍ (60) നിര്യാതനായി. മക്കള്‍ :ശലഭ, ശരണ്യ. മരുമകന്‍ : രജനീഷ്. സംസ്‌കാരം ഇന്ന് 12.30 ന് മുക്തിസ്ഥാനില്‍
M.Sc ബയോ ഇന്‍ഫോമാറ്റിക്‌സില്‍ രണ്ടാം റാങ്ക്
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും M.Sc. ബയോ ഇന്‍ഫോമാറ്റിക്‌സില്‍ ഗ്രീഷ്മ പ്രശോഭി രണ്ടാം റാങ്ക് കരസ്ഥമാക്കി. തിരുവല്ല മാര്‍ അത്താനിയോസിസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2022-23 ബാച്ച് വിദ്യാര്‍ത്ഥിനിയാണ്. കാട്ടൂര്‍ SNDP ക്ഷേത്രസമീപം കൊല്ലാറ...
ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക്യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബ്ലോക്കില്‍പ്പെട്ടകാറളം ഗ്രാമപഞ്ചായത്തിലെ തെക്കേ താണിശ്ശേരി-താണിശ്ശേരി റോഡിന്‍രെ ഉദ്ഘാടനം താണിശ്ശേരി കല്ലട ജംഗ്ഷനില്‍വെച്ച് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍.പ്രതാപന്‍...
തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബി ആര്‍ സി
ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വര്‍ണക്കൂടാരം ഒരുങ്ങി. തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ....
പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ് സെന്റ് ജോസഫ്‌സില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന്റെഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗ്ഗീസ് നിര്‍വഹിച്ചു....
ഡോ. സോണി ജോണിന് ആദരം
ഇരിങ്ങാലക്കുട: ചൈനയില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്ക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല...
കൂടല്‍മാണിക്യം ക്ഷേത്ര നവമി നൃത്തസംഗീതോത്സവം വേണുജി ഉദ്ഘാടനം ചെയ്തു
ശ്രീ കൂടല്‍മാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയില്‍ വൈകീട്ട് 5.30ന് കൂടിയാട്ട കുലപതി വേണുജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍...
മാപ്രാണം 7-ാം വാര്‍ഡില്‍ പ്രധാനമന്ത്രി സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട നഗരസഭ: മാപ്രാണം ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ മാടായിക്കോണം സ്‌കൂളില്‍ വച്ച് പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ക്യാമ്പ് നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ആര്‍ബിഐ...