ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടന്‍കുളം നവീകരിക്കാന്‍ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയില്‍ നവീകരിക്കും. കുട്ടന്‍കുളത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണപ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
Advertisement