ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി

7

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ  നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഐ എം എ . ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളില്‍വച്ചു  നടന്ന പരിപാടിയില്‍ ഡോ.എസ് എം ബാലഗോപാലന്‍ (മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, ഐ.എം.എ ബ്ലഡ് ബാങ്ക് തൃശൂര്‍), മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പ്രിന്‍സിപ്പാള്‍ ബിന്ദു പി ജോണ്‍,

പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ പി കെ എന്നിവര്‍ പങ്കെടുത്തു. എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഇന്ദുലേഖ കെ എസ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ഷീന ജി, വളണ്ടിയര്‍മാരായ ആരാധന കെ നന്ദ, അനന്യകൃഷ്ണ കെ കെ, അലീന ഇ എസ്, കൃഷ്ണപ്രിയ കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രക്ഷിതാക്കളും പൊതുജനങ്ങളും 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത് രക്തദാനം നടത്തിയവരോടുളള നന്ദി അറിയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Advertisement