ഒന്നാമന്‍ ഈ പ്രിന്‍സിപ്പല്‍

14

അധ്യാപനം, അഭിനയം, ആയോധനകല, കൂടാതെ കായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനാണ് ആളൂര്‍ രാജര്‍ഷി സ്മാരകഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പില്‍ ടി.ജെ.ലെയ്‌സന്‍. 25 വര്‍ഷമായി ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപകനാണ്. 18 വര്‍ഷമായി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. മലയാളമനോരമയും യൂണിവേഴ്‌സല്‍ എന്‍ജിനിയറിംങ് കോളേജ്ജും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ബസ്റ്റ് മാക്‌സ് അദ്ധ്യാപക ശ്രേഷ്ഠാചാര്യ പുരസ്‌രാകവും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ക്രിക്കറ്റ,് ചെയ്‌സിങ്‌ഡെയിസ് എന്ന സിനിമകളിലും, സംസ്‌കൃത സിനിമയായ പ്രതികൃതിയിലും അഭിനയിച്ചു. കരാട്ടെയില്‍ ബ്ലാക്ക്‌ബെല്റ്റ് നേടിയിട്ടുള്ള ഇദ്ദേഹം വെറ്ററന്‍ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍ ആയിട്ടുണ്ട്. ഇപ്പോള്‍ കരാട്ടെ ദേശീയ വിധികര്‍ത്താവായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസ്‌കൂള്‍ സ്‌പോര്‍ഡ്‌സ് മീറ്റിനോടനുബന്ധിച്ച് അദ്ധ്യാപകര്‍ക്കായി നടത്തിയ 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്ററില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന പിടിഐയുടെ ഏറ്റവും നല്ല ഹയര്‍സെക്കണ്ടറി വിഭാഗം മാതൃക അധ്യാപകനുള്ള പുരസ്‌കാരവും ലഭിച്ചു.

Advertisement