കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്ര്യരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി..ലത ചന്ദ്രന്‍ നിര്‍വ്വഹിച്ചു. മുരിയാട് പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് വീടൊരുക്കുന്നത്.മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായ പരിപാടിയില്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി. പ്രഫുല്‍, കര്‍ഷക സംഘം നേതാവ് ടി.എം മോഹനന്‍, വാര്‍ഡ് മെമ്പര്‍ നിത അര്‍ജ്ജുനന്‍, ജില്ല പ്രസിഡണ്ട് പി.ബി. ഹരിലാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍.എല്‍.സിന്ധു എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.ആനന്ദ്, കെ.ആര്‍ രേഖ എന്നിവര്‍ സന്നിഹിതരായിരുന്നു.
എന്‍.ജി.ഒ യൂണിയന്‍ വീടുകള്‍ വെച്ചു നല്‍കുന്നു
Advertisement