ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31 ന്

18

ശ്രീനാരായണഗുരു ജയന്തി ഈ മാസം 31ന് വിപുലമായി ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേതത്രാങ്കണത്തില്‍ ആഘോഷിക്കുന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, എസ്എന്‍ഡിപി യൂണിയനിലെ മുഴുവന്‍ ശാഖകളും ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ശ്രീനാരയണഗുരു പ്രസ്ഥാനങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ണ്ണാഭമായ ഘോഷയാത്രയും, പൊതുയോഗവും ഉണ്ടായിരിക്കും. ആഗസ്റ്റ് 31 ന് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ഘോഷയാത്ര സിനിമാതാരം സുരേഷഗോപി ഫ്‌ളാഗ് ഓഫ് ചെയ്യും. മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം ഉന്നത-വിദ്യഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തില്‍ ശ്രീവിശ്വനാഥപുരം ക്ഷേത്രനവീകരണ കൂപ്പണിന്റെ വിതണോദ്ഘാടനം ഡോ.കെ.വി.രവി നിര്‍വ്വഹിക്കും സമ്മേളാതരം തിരിവാതരക്കളിയും, നൃത്തനൃത്ത്യങ്ങളും ഉണ്ടായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

Advertisement