മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത്‌ ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി

45

ഇന്നേ ദിവസം ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ പാര്‍ട്ടിയും ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ്, 3 കൊറിയര്‍ / പാര്‍സല്‍ സ്ഥാപനങ്ങള്‍, പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍, നെടുമ്പാള്‍ ദേശത്തുള്ള പലചരക്കു കടകള്‍ എന്നിവിടങ്ങളില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ 1.250 കിലോ ഗ്രാം പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി 2 COTPA കേസുകള്‍ എടുത്തു 400 ഫൈന്‍ ഈടാക്കിയിട്ടുള്ളതാണ്.25 വാഹനങ്ങളും സംയുക്തമായി പരിശോധിച്ചു. ഇരിഞ്ഞാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോള്‍ എ യുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ അശ്വിന്‍ കുമാര്‍ കെ, പ്രസാദ് എ ബി , പ്രിവേന്റീവ് ഓഫീസര്‍ ദിബോസ് ഇ പി , പോളി കെ ടി , വത്സന്‍ കെ കെ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു കെ എ , രാജേന്ദ്രന്‍ പി , ഷാജു എ ടി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശ്യാമലത,
K9 സ്‌ക്വാഡ് അംഗങ്ങള്‍ ആയ രാകേഷ്,മുഹമ്മദ് ഷെറിന്‍,ജോജോ, റിനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു

Advertisement