ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ കുഞ്ഞുങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് സർഗാത്മക കഴിവുകൾ വളർത്തുന്നതിന് അനുയോജ്യമായ വളരാൻ ഉയരാം പറക്കാം എന്ന ടാലന്റ് ലാബ് പ്രോജക്ട് മുൻ പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി വി ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ 15 അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. പീറ്റർ ജോസഫ് , ജോജോ ജോൺ, .ഇ ബി , ഡോറ ബിജി, ജിജി ആന്റോ, മിഷ ടിന്റോ, ദിവ്യ രാജൻ, ചിത്തിര സനീഷ്, അപർണ രാമചന്ദ്രൻ, ഗായത്രി രാമചന്ദ്രൻ, അമൃത ബിവിൻ, ഹർഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. പിടിഎ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധി സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനെറ്റ് ആശംസകൾ ഏകി. സിസ്റ്റർ നോബിൾ യോഗത്തിന് നന്ദി അർപ്പിച്ചു. കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് ഇത്തരം ലാബുകൾ ഉപകാരപ്രദമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
വളരാം. ഉയരാം.പറക്കാം. ടാലന്റ് ലാബ് ഒരുക്കി എൽ എഫ് വിദ്യാലയം
Advertisement