മുകുന്ദപുരം താലൂക്ക് അദാലത്തിന് സംഘാടക സമിതി ജില്ലയിലെ മൂന്നു മന്ത്രിമാരും പങ്കെടുക്കും: മന്ത്രി ഡോ. ബിന്ദു

37

ഇരിങ്ങാലക്കുട: ടൗൺ ഹാളിൽ മെയ് 16ന് നടക്കുന്ന മുകുന്ദപുരം താലൂക്ക് തലത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർ പേഴ്സണായാണ് സംഘാടകസമിതി. തൃശൂർ ജില്ലയിൽ നിന്നുള്ള മൂന്നു മന്ത്രിമാരും അദാലത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.തീർത്തും ജനസൗഹൃദപരമായാണ് അദാലത്ത് ഒരുക്കുന്നതെന്നും ജനങ്ങൾക്ക് അവരുടെ പരാതികൾ നൽകാനും ഉടൻതന്നെ പരിഹാരം ഉണ്ടാക്കാനും അദാലത്തിലൂടെ സാധിക്കുമെന്നും സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വൈസ് ചെയർമാന്മാരായാണ് സംഘാടകസമിതി. റവന്യൂ ഡിവിഷണൽ ഓഫീസർ ഷാജി. എം.കെ. (കൺവീനർ), തഹസിൽദാർ ശാന്തകുമാരി. കെ (കോഡിനേറ്റർ), തഹസിൽദാർ എൽ ആർ സിമീഷ് സാഹു. കെ.എം. (ജോ. കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിഞ്ഞാലക്കുട, കൊടകര, വെള്ളാങ്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇരിങ്ങാലക്കുട താലൂക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.ഇരിങ്ങാലക്കുട തഹസിൽദാർ ശാന്തകുമാരി കെ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement