കാട്ടൂര്‍ : വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ KL 080AU 4001 നമ്പര്‍ യൂണിക്കോണ്‍ വാഹനം ഉച്ചയോടെ ബീച്ച് പരിസരത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടാനപ്പിള്ളി പോലീസില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാട്ടൂര്‍ സ്പെഷല്‍ബ്രാഞ്ച് ഓഫീസര്‍ ഫെബിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ISHO ഹൃഷികേശന്‍നായര്‍, CPO മാരായ രാജേഷ്, ധനേഷ്, കിരണ്‍, ജിഷ്ണു എന്നിവര്‍ നടത്തിയ പരിശോധനയില്‍ കാട്ടൂര്‍ മാവുംവളവ് ഭാഗത്ത് നിന്ന് കാണാതായ വാഹനവും, പ്രതികളേയും പിടികൂടുകയായിരുന്നു. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പ്രതികള്‍.
Advertisement