തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം:മന്ത്രി ഡോ. ബിന്ദു

36

ഇരിങ്ങാലക്കുട: സമഗ്ര കായികവികസനം സാധ്യമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ഇരിങ്ങാലക്കുടയിലും മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുടയിലെ കായികപ്രേമികളുടെ ദീർഘകാല ആവശ്യം സാക്ഷാത്കരിച്ച്, തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം കുറിക്കുകയായിരുന്നു മന്ത്രി.ഒരുകോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തിന്റെ നവീകരണം. 114 മീറ്റർ നീളത്തിലും 4.5 മീറ്റർ ഉയരത്തിലുമുള്ള സംരക്ഷണഭിത്തി, ഗ്രൗണ്ട് ലെവലിംഗ്, ഫെൻസിംഗ്, ഇലക്ട്രിഫിക്കേഷൻ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്.ഗ്രാമമേഖലയിലടക്കം കായികക്ഷമതയ്ക്കും മാനസികോല്ലാസത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് കളിക്കളങ്ങളുടെ വികസനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement