ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് തുടക്കമായി

45

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജ് വോളിബാൾ ഗ്രൗണ്ടിൽ തുടക്കമായി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീനിക്കപ്പറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക പഠന വകുപ്പ് വിഭാഗം മേധാവി ഡോ ബി പി അരവിന്ദ ആശംസകൾ നേർന്നു. കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, ഡോ വിവേകാനന്ദൻ, ഡോ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.ഇന്ന് നടന്ന മത്സരങ്ങളിൽ, കാലടി സംസ്‌കൃത സർവകലാശാലയെ പരാജയപ്പെടുത്തി സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയും, ഡിസ്റ്റ് അങ്കമാലിയെ പരാജയപ്പെടുത്തി സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയും, ക്രൈസ്റ്റ് ബി ടീമിനെ പരാജയപ്പെടുത്തി സെന്റ് തോമസ് കോളേജ് പാലയും, സെന്റ് ജോർജ് അരുവിത്തുറ കോളേജിനെ പരാജയപ്പെടുത്തി ആതിധേയരായ ക്രൈസ്റ്റ് കോളേജും സെമിയിലേക്ക് യോഗ്യത നേടി. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 25 /03/2023, ശനിയാഴ്ച രാവിലെ 7.30 മുതൽ ക്രൈസ്റ്റ് കോളേജ് വോളിബോൾ കോർട്ടിൽ ആരംഭിക്കും.

Advertisement