കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

20

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം മത്സ്യബന്ധന , സാംസ്കാരിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പണി പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി പണിത കെട്ടിടത്തിൽ താഴത്തെ നിലയിൽ 5 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ് റൂം, സിക്ക് റൂം, സ്റ്റോർ റൂം എന്നിവയും ഒന്നാമത്തെ നിലയിൽ 8 ക്ലാസ് മുറികളും രണ്ടാമത്തെ നിലയിൽ 5 ക്ലാസ് മുറികളും പണിതു. എല്ലാ നിലകളിലും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്.തീരദേശത്തെ സ്കൂളുകള്‍ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതായി മത്സ്യബന്ധന- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.110 വര്‍ഷംപിന്നിട്ടകോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസം മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സൗജന്യമാക്കിയതിന്റെ ഫലമായി എഴുപത്തഞ്ചോളം ഡോക്ടര്‍മാര്‍ തീരദേശമേഖലയില്‍ നിന്നുണ്ട് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ഹെഡ്മിസ്ട്രസ് പി.എസ്.ഷക്കീന, പി.ടി.എ.പ്രസിഡന്റ് ഷിഹാബ് എം.അലി, വെള്ളാങ്ങല്ലൂർ ബി.പി.ഒ. ഗോഡ്വിന്‍ റോഡ്രിഗ്സ്, ഒ.എസ്.ടി.എ. പ്രസിഡന്റ് എ.ആര്‍.രാമദാസ്‌ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ.മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസ്മാബി ലത്തീഫ്, കെ.ബി. ബിനോയ് , കെ. ഉണ്ണികൃഷ്ണൻ , സുരേഷ് പണിക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു

Advertisement