മെറിറ്റ് ഡേ യിൽ കുട്ടിപ്രതിഭകളെ ആദരിച്ചു

46

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിൽ FEIER 2K23 മെറിറ്റ് ഡേ യിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെ ആദരിച്ചു. പി ടി എ പ്രസിഡന്റ്‌ സുബീഷ് എം ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത Real Estate Consultant ഉം ആയ നിമ്മി ഡേവിഡ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ പി ടി എ പ്രസിഡന്റ്‌ പി വി ശിവകുമാർ ആശംസകളർപ്പിച്ചു. കുട്ടികളുടെ നൈസർഗിഗമായ കഴിവുകൾ പ്രകടിപ്പിച്ച ദൃശ്യ വിരുന്നു പരിപാടിയുടെ മാറ്റ് കൂട്ടി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റിനെറ്റ് സ്വാഗതം ആശംസിച്ച യോഗത്തിൽ സ്കൂൾ ലീഡർ ദേവപ്രിയ കെ എച്ച് നന്ദി പ്രകാശിപ്പിച്ചു.

Advertisement