വകുപ്പുകളുടെ പുന:സംഘടന – അനിവാര്യം- കെ.ജി.ഒ . എഫ്

30

ഇരിങ്ങാലക്കുട: വിവിധ സർക്കാർ വകുപ്പുകൾ കാലോചിതമായി ജനക്ഷേമം ലക്ഷ്യമാക്കി പുന:സംഘടിപ്പിക്കുകയോ, പരിഷ്കരിക്കുകയോ വേണമെന്ന് കെ.ജി.ഒ എഫ്. മുകുന്ദപുരം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. രൂപീകരണ സമയത്തെ അതേ ഘടനയും സ്റ്റാഫ് പാറ്റേണും അസരിച്ചാണ് പല വകുപ്പു കളുടെയും പ്രവർത്തനം വൈജ്ഞാനീക ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമായി നടപ്പിൽ വരുത്തണം.ഇരിങ്ങാലക്കുട പി.ഡബ്ലിയു.ഡി. ഹാളിൽ വച്ചു നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.വി.എം.പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.എം. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. താലുക്ക് പ്രസിഡന്റ് ഡോ. ഷിബു .കെ.വി. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സിജോ ജോസ് കൊടിയൻ സ്വാഗതവും , അശ്വതി നന്ദിയും രേഖപ്പെടുത്തി. താലൂക്ക് സെക്രട്ടറി ഇ.എൻ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, കെ.ജി.ഒ. എഫ്.ജില്ലാ പ്രസിഡന്റ് . കെ.ആർ. അജയ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ. വിവേക് ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. അരുൺ റാഫേൽ , ജില്ലാ ട്രഷറർ ഡോ.സുബിൻ കോലാടി., ഡോ. ഫ്ലെമി, ഡോ. സജേഷ് .എം ജി , ഡോ. പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.27ഫെബ്രുവരി 2023 ന് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു.പുതിയ ഭാരവാഹികൾ :പ്രസിഡന്റ് : ഡോ ഷിബു .കെ വി .സെക്രട്ടറി :ഇ.എൻ .രവീന്ദ്രൻ ട്രഷറർ : ഡോ. സജേഷ് എം.ജി.

Advertisement