പുല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം

45

പൂല്ലൂർ: സഹകരണ ബാങ്കിന് എതിർ വശത്തുള്ള പള്ളത്ത് രവീന്ദ്രന്റെ വീടും ഷോപ്പുമാണ് കുത്തിതുറന്ന് മോഷണശ്രമം നടന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് തന്നെയാണ് ക്രൗൺ ഇലട്രിക്കൽ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മകളുടെ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ വാതിൽ പിക്കസ് പോലുള്ള ആയുധം ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. വീട്ടിലെയും ഷോപ്പിലെയും സാധനങ്ങൾ എല്ലാം വലിച്ച് വാരി ഇട്ട നിലയിലാണ്. ലോക്കർ പൊളിക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കില്ലും സാധിച്ചിട്ടില്ല.ഷോപ്പിലുണ്ടായിരുന്ന കുറച്ച് പണം മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement