ഇരിങ്ങാലക്കുട :കേരള കർഷക സംഘം ഏരിയ പ്രവർത്തക കൺവെൻഷൻ കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു.38000 കർഷകരെ അംഗ ങ്ങളായി ചേർക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ദൽഹി സമരവാർഷികമായി തൃശ്ശൂരിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ കർഷകരെ അണിനിരത്തുവാനും ട്രാക്ടർ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ക്ഷീര കർഷകർക്ക് സബ്സീഡി അനുവദിക്കാത്ത ഇരിങ്ങാലക്കുട നഗരസഭയ്‌ക്കെതിരെ സമരം ആരംഭിക്കുവാൻ തീരുമാനിച്ചു.കേരളത്തിലെ ജനങ്ങൾക്ക് റേഷൻ നൽകുവാൻ പുഴുക്കലരി നൽകാതെ പച്ചരി നൽകുന്ന കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയം തിരുത്തണമെന്ന് കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു ടി. ജി. ശങ്കരനാരായണൻ, എം. ബി. രാജുമാസ്റ്റർ,ഹരിദാസ് പട്ടത്ത് എന്നിവർ പ്രസംഗിച്ചു. ടി. എസ്. സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും ചിന്ത സുഭാഷ് നന്ദിയും പറഞ്ഞു.
കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു
Advertisement