Wednesday, July 9, 2025
29.1 C
Irinjālakuda

ജനഹൃദയങ്ങളിൽ ഇടം നേടി ആർദ്രം സ്വാന്തന പരിശീലന കേന്ദ്രം

ഇരിങ്ങാലക്കുട : “തണലായവർ തളരുമ്പോൾ തുണയാവാൻ മടിക്കരുത്” എന്ന സന്ദേശം പകർന്നു നൽകി പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകർക്കുള്ള പരിശീലന പരിപാടി മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ സർക്കാർ ജനറൽ ആശുപത്രിയിലെ ജനകീയനായ മേജർ ഡോ : ടിവി സതീശൻ ഉദ്ഘാടനം ചെയ്തു. ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായിരുന്നു.രോഗം വരുന്നത് ദൈവത്തിന്റെ കോപമോ ശാപമോ അല്ലെന്നും ജീവിക്കുന്നതിന്റെ വിലയാണെന്നും. ജീവിതത്തിന്റെ സങ്കീർണ സാഹചര്യങ്ങളിൽ വർഷങ്ങളോളം സഹനത്തിന്റെയും വിധിയുടെയും മാറാപ്പുമായി ജീവിതത്തിൽ കിടപ്പിലായി രോഗികളെ പരിചരിക്കുവാൻ മുന്നോട്ടുവന്നവർ സമൂഹത്തിന് മാതൃകയാണെന്നും. രോഗി പരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്നും. ചികിത്സയ്ക്ക് പരിമിതികൾ ഉണ്ട് സ്വാന്തന പരിചരണത്തിന് പരിമിതികളില്ല. കോവിഡ് പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും പാലിയേറ്റീവ് പ്രവർത്തനം നിലച്ചു പോകുവാൻ പാടില്ലെന്നുംഡോക്ടർ ചൂണ്ടിക്കാട്ടി. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് നാടിന്റെ ആവശ്യമായി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ പറഞ്ഞു.ഡോക്ടറും നഴ്സും ഫിസിയോതെറാപ്പിസ്റ്റും ഫാർമിസ്റ്റും മറ്റു പ്രൊഫഷനലുകളും നൽകുന്ന ശുശ്രൂഷ യോടൊപ്പം സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ ദീർഘകാല രോഗികളുടെയും കുടുംബങ്ങളുടെയും ജീവിത ഗുണനില ഉറപ്പുവരുത്താൻ കഴിയണമെന്ന് ക്ലാസെടുത്ത റീജിനൽ കാൻസർ സെന്ററിലെ വിദഗ്ധനായഡോ : രാജീവ് അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് പരിചരണത്തിന് അപരത്വമില്ല. യാതനയ്ക്കും വേദനയ്ക്കും ജാതിയും മതവും ഇല്ലെന്നുംഡോ : രാജീവ് പറഞ്ഞു.സഹാനുഭൂതിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് സാന്ത്വന പരിചരണമെന്ന് തൃശ്ശൂർ പെയിൻ പാലിയേറ്റീവ് സൊസൈറ്റി ഡയറക്ടർ പ്രൊഫസർ എൻ എൻ ഗോകുൽദാസ് അഭിപ്രായപ്പെട്ടു. ഒരു പുഞ്ചിരി മധുരമൂറുന്ന ഒരു വാക്ക് ഒരു തലോടൽ ഇതെല്ലാം ഏതൊരു രോഗിയുടെയും അവകാശമാണെന്നും പ്രൊഫസർ പറഞ്ഞു.കിടപ്പു രോഗികളുടെ പരിചരണത്തിൽ നേഴ്സും ഫിസിയോതെറാപ്പിസ്റ്റും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് നേഴ്സുമാരായ പി എസ് സിനി. മഞ്ജു നിക്സൺ. ഷെർലി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. രോഗിയുടെ ശുശ്രൂഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡെമോൺസ്ട്രേഷൻനടത്തുകയും ചെയ്തു.ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം സെക്രട്ടറി ടി എൽ ജോർജ് നന്ദി രേഖപ്പെടുത്തി.

Hot this week

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

Topics

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

ജുലൈ 9 ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ പിൻതുടരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ജൂലൈ...

ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു

വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : മൂന്ന്പീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന ഗുരുപ്രഭ എന്ന പ്രൈവറ്റ് ഫിനാൻസ്...
spot_img

Related Articles

Popular Categories

spot_imgspot_img