കാറളം: ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം കാറളം മേഖല കമ്മിറ്റി തൃശ്ശൂർ ഗവൺമെൻറ് ദന്തൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ കെ കെ ഷൈജു അധ്യക്ഷത വഹിച്ചു. ദന്തൽ കോളേജിലെ അസി. പ്രൊഫസറും ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറും ആയിട്ടുള്ള ഡോ. വിവേകിന്റെ നേതൃത്വത്തിൽപത്തോളം വരുന്ന ഡോക്ടർമാരുടെയും ടെക്നീഷ്യന്മാരുടേയും സംഘം ക്യാമ്പിന് നേതൃത്വം നൽകി. ദന്ത സംരക്ഷണത്തെ സംബന്ധിച്ച് ഡോക്ടർ വിവേക് ക്ലാസ് എടുത്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഏരിയ കോഡിനേറ്റർ പ്രദീപ് മേനോൻ, മെഡിക്കൽ ക്യാമ്പ് സബ് കമ്മിറ്റി കൺവീനർ അജിത്ത് കുമാർ, കാറളം പഞ്ചായത്ത് മെമ്പർ സുനിൽ മാലാന്ത്ര, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ജോർജ് ടി എൽ, എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കോർഡിനേറ്റർ ഐഎസ് ജ്യോതിഷ് സ്വാഗതവും അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി
Advertisement