ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബാബു മാര്‍വെലിന് സമ്മാനിച്ചു

41

ഇരിങ്ങാലക്കുട : ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബാബു മാര്‍വെലിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരണ സമ്മേളനത്തിലാണ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ബിസിനസ്മാന്‍ അവാര്‍ഡ് മാര്‍വല്‍ ഏജന്‍സീസ് ഉടമ ബാബു മാര്‍വലിന് കേരള സംസ്ഥാന നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സമ്മാനിച്ചത്. കാല്‍നൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബാബു മാര്‍വല്‍നടത്തിയിട്ടുള്ള വിവിധങ്ങളായുള്ള ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡിന് ബാബു മാര്‍വെലിനെ തെരഞ്ഞെടുത്തത.് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് 318 ഡി ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ടോണി ആനോക്കാരന്‍ മുഖ്യ അതിഥിയായിരുന്നു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അവയവദാന സന്ദേശം നല്‍കി. മുന്‍ ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറും, അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാനുമായ അഡ്വ ടി.ജെ തോമസ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സോണ്‍ ചെയര്‍മാന്‍ വി.ആര്‍. പ്രേമന്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.കെ.ജി അജയ്കുമാര്‍, വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവര്‍ സംസാരിച്ചു.

Advertisement