Home 2022
Yearly Archives: 2022
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,പ്രതിഭാ സംഗമവും നടത്തി
ഇരിങ്ങാലക്കുട : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,വിദ്യാർത്ഥി പ്രതിഭാസംഗമവും സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കൂട മേഖലാ പ്രസിഡണ്ട്,എടക്കുളം എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപികയുമായ ദീപ...
ജന്മദിനാശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എഡ്വിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോംൻറെ ജന്മദിനാശംസകൾ
സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു
മാപ്രാണം: സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി പ്രസിഡണ്ട് വി.എ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.വി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം രജിത വിജീഷ് അഭിവാദ്യപ്രസംഗം നടത്തി.വിവിധ...
ജെ.സി.ഐ. ബോർഡുകൾ സാമുഹ്യ ദ്രോഹികൾ നശിപ്പിക്കുന്നു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് ഞായറാഴ്ച നടത്തുന്ന അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്യുന്നതിനായി സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിഗ് ഷോ യുടെ...
നാലമ്പല തീർത്ഥയാത്ര – സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ...
ഇരിങ്ങാലക്കുട : ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥയാത്രയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി...
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി
ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ,...
ആസൂത്രണ മികവിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്
സഹകരണ പുരസ്കാരം അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക സഹകരണ ബാങ്കിനുള്ള പുരസ്കാരം പുല്ലൂർ സകരണ ബാങ്ക് പ്രസിഡൻറ് പി. വി രാജേഷും ,സെക്രട്ടറി സപ്ന സി...
എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്. സി.പി.ഐ(എം)പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.കെ.ജി മന്ദിരത്തിന് നേർക്ക് വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ എത്തിയ അക്രമി ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മാർക്കറ്റ്...
ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി രാജൻ ഉദ്ഘാടനം ചെയ്തു കോവിഡാനന്തര സാഹചര്യമനുസരിച്ച് കൂടിയാട്ട കലാകാരന്മാരുടെ രംഗാവതരണങ്ങളെ മുൻനിറുത്തി വിവിധ അരങ്ങുകൾ...
ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് അംഗമാണ്്. രണ്ട് സോണ്‍ ചെയര്‍മാന്മാരും, കൊടുങ്ങല്ലൂര്‍,കൊമ്പടിഞ്ഞാമാക്കല്‍, കല്ലേറ്റുങ്കര, ഇരിങ്ങാലക്കുട വെസ്റ്റ്,കരുവന്നൂര്‍, വാടാനപ്പിള്ളി,...
കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ (തിങ്കളാഴ്ച) സമ്മാനിക്കും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ നാളെ (തിങ്കളാഴ്ച) സമ്മാനിക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ആയിരത്തിഇരുന്നൂറ്റിനാല്‍പതില്‍പരം രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ള, ഇതുവഴി നിരാലംബരായ രോഗികള്‍ക്ക്...
പുല്ലൂർ സർവീസ് സഹകരണ ബാങ്കിന് ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്കാരം
പുല്ലൂർ: ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരത്തിന് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് അർഹമായി. മികച്ച ധനകാര്യ മാനേജ്മെന്റ്, സാമ്പത്തിക അച്ചടക്കം, വായ്പ കുടിശ്ശിക, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾ, സർക്കാർ...
ജനറൽ ആശുപത്രിയിലേക്ക് 3 ലക്ഷം രൂപയുടെ ക്യാൻസർ സ്പെഷ്യാലിറ്റി മരുന്നുകൾ നൽകി ജെ.സി.ഐ
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട 17-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആസ്പത്രിയിലേക്ക് 3 ലക്ഷം രൂപയുടെ ക്യാൻസർ സ്പെഷ്യാലിറ്റി മരുന്നുകൾ വിതരണം ചെയ്തു തിരുവനന്തപുരം ആർ.സി.സി.യിലേക്കും തൃശൂർ മെഡിക്കൽ കോളേജിലേക്കും...
മുരിയാട് പഞ്ചായത്ത് ഞാറ്റുവേല മഹോത്സവത്തിനു തുടക്കമായി
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സഹകരണ ബാങ്കുകൾ കുടുംബശ്രീ വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവത്തിന് ആനന്ദപുരം ഇ. എം. എസ്.ഹാളിൽ തുടക്കമായി. മുൻ എം. പി...
സെന്റ് തോമസ് കത്തീ്്രഡല്‍ , ദുക്‌റാന ഊട്ടുതിരുനാള്‍ 2022
ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3-ാം തിയ്യതി ഞായറാഴ്ച്ച ഇരുപത്തി അയ്യായിരം പേര്‍ക്ക് സൗജന്യ നേര്‍ച്ചയൂട്ട നടത്തുമെന്ന് കത്തീഡ്രല്‍ വികാരി ഫാ....
കേരള പോലീസ് അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഷട്ടിൽ ,ഫുട്ബോൾ ,വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നാല് റേഞ്ച്കളിലായി...
ഇരിങ്ങാലക്കുട :കേരള പോലീസ് അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഷട്ടിൽ ,ഫുട്ബോൾ ,വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നാല് റേഞ്ച്കളിലായി മേഖലാ തല മത്സരങ്ങളും അതിലെ . വിജയികളെ ഉൾപെടുത്തി തിരുവനന്തപുരം റൂറൽ...
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു
ഇരിങ്ങാലക്കുട :ആല്‍ത്തറയ്ക്ക് സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന എമിഗ്രോ സ്റ്റഡി അബ്രോര്‍ഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് പാര്‍ട്ടണര്‍മാരായ മിജോ, സുമേഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തത്. കാനഡയിലേക്ക് പോകാന്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം...
ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ യൂണിറ്റ് സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നു
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ കീമോ ചെയ്യാനെത്തുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കീമോ യൂണിറ്റാണ് ആവശ്യമായ സ്ഥല സൗകര്യങ്ങളില്ലാത്തതെ വീര്‍പ്പുമുട്ടുന്നത്. നിലവില്‍ ആശുപത്രിയിലെ ലയണ്‍സ്...
മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ദസ്തയേവ്സ്കി അനുസ്മരണം സംഘടിപ്പിച്ചു
മൂർക്കനാട്: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കിയുടെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വത്സല ബാബു...
കയ്പമംഗലം ബോർഡിന് സമീപം ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ കാട്ടൂർ സ്വദേശിനിയായ യുവതി മരിച്ചു
കയ്പമംഗലം :ബോർഡിന് സമീപം ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ കാട്ടൂർ സ്വദേശിനിയായ യുവതി മരിച്ചു. കാട്ടൂർ പടവലപറമ്പിൽ റംസീന (19)അപകടത്തിൽ മരണപ്പെട്ടത് . കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട്...