26.9 C
Irinjālakuda
Saturday, January 11, 2025
Home 2022

Yearly Archives: 2022

വരമുദ്ര ആര്‍ട്ട് ഓഫ് ഷെയറിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചിത്ര- കരകൗശല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ഇരിങ്ങാലക്കുട :ഹിന്ദി പ്രചാരസഭ ഹാളില്‍ അഞ്ചുദിവസങ്ങളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ധ്യാനശ്ലോകത്തെ ആസ്പദമാക്കി രചിച്ചിരിക്കുന്ന മുപ്പതോളം ചുവര്‍ചിത്രങ്ങളും ചകിരികൊണ്ടും മറ്റ് പാഴ് വസ്തുക്കള്‍ക്കൊണ്ടും നിര്‍മ്മിച്ചിരിക്കുന്ന കരകൗശല വസ്തുക്കളും ആഭരണങ്ങള്‍, ത്രിഡി ചിത്രങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തെ...

ഊരകം സ്റ്റാർ ക്ലബ് വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഊരകം സ്റ്റാർ ക്ലബ് വാർഷികം 'പൊന്നോണ സായാഹ്നം' ലോക കേരള സഭാംഗവും ലോക മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷററുമായ ജോൺസൺ തൊമ്മന ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.മുരിയാട്...

ഇരിങ്ങാലക്കുട നഗരസഭയുടെ സ്വച്ച് അമൃത് മഹോത്സവം ഇന്ത്യന്‍ സ്വച്ചതാ ലീഗ് ലോഗോ പ്രകാശന ചെയ്തു

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്വച്ച് അമൃത് മഹോത്സവം ഇന്ത്യന്‍ സ്വച്ചതാ ലീഗ് ലോഗോ പ്രകാശന കര്‍മ്മം നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ലി ചടങ്ങിന് അധ്യക്ഷത...

പരേതനായ പേഴേരി ഗോവിന്ദന്‍കുട്ടി നായര്‍ ഭാര്യ സരസ്വതിയമ്മ 78 നിര്യാതയായി

പറപ്പൂക്കര : പരേതനായ പേഴേരി ഗോവിന്ദന്‍കുട്ടി നായര്‍ (മുന്‍ വെളിച്ചപ്പാട്, കുണ്ടുകാട് ഭഗവതി ക്ഷേത്രം) ഭാര്യ സരസ്വതിയമ്മ (തങ്കം 78) നിര്യാതയായി. സംസ്‌കാരം ഇന്ന് (15-09-22)രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടത്തും. മക്കള്‍...

ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ഓണാഘോഷ ഉല്ലാസയാത്രകള്‍ ലാഭത്തില്‍. അഞ്ച് ദിവസങ്ങളിലായി ആറുസ്ഥലങ്ങളിലേക്ക് നടത്തിയ...

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ഓണാഘോഷ ഉല്ലാസയാത്രകള്‍ ലാഭത്തില്‍. അഞ്ച് ദിവസങ്ങളിലായി ആറുസ്ഥലങ്ങളിലേക്ക് നടത്തിയ ഒമ്പത് യാത്രകളില്‍ നിന്നുള്ള വരുമാനം 3.20 ലക്ഷം രൂപ. സെപ്തംബര്‍ നാലു മുതലാണ്...

ബാലികയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വെള്ളാങ്കല്ലൂര്‍: ബാലികയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാന്‍ (22) നെയാണ് പോക്‌സോ നിയമപ്രകാരം സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്‍...

വള്ളോംപറമ്പത്ത് പണിക്കശ്ശേരി വിജയൻ (89) നിര്യാതനായി

ചെമ്മണ്ട : വള്ളോംപറമ്പത്ത് പണിക്കശ്ശേരി വിജയൻ (89) നിര്യാതനായി.സംസ്കാരം നാളെ (13/9/22) ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട SNBS മുക്തിസ്ഥാനിൽ നടക്കും. പരേതയായ വിശാലക്ഷി ആണ് ഭാര്യ. മക്കൾ : ബെൻസിലാൽ,വിജിസന്തോഷ്.മരുമക്കൾ: രഹന...

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ജില്ലാ ആസ്ഥാന മന്ദിരം നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട :മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന് വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലത്താണ് 50 ലക്ഷം ചിലവഴിച്ച് 2400 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മിനി ഹാള്‍, ഓഫീസ്,...

ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷത്തിന്റെ...

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയർ മോഹൻ രാജിന് നൽകി

ഇരിങ്ങാലക്കുട: അപകടത്തില്‍ ഇരുകാലുകള്‍ക്കും തളര്‍ച്ച നേരിട്ട് വീടിനുള്ളില്‍ ജീവിതം ഒതുങ്ങിപോയ ചെമ്പുചിറ സ്വദേശി മോഹന്‍രാജിന് ഓണസമ്മാനമായി ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിച്ച് ഇരിങ്ങാലക്കുടയിലെ ജെ.സി.ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ പൊലിസ്...

രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ

മാള : അൻപത്തിമൂന്നുകാരിയെ ആക്രമിച്ച കേസിൽ പ്രതി മാള പള്ളിപുറം സ്വദേശി തേമാലിപറമ്പിൽ വീട്ടിൽ സാത്താൻ അനീഷ് എന്നറിയപെടുന്ന അനീഷ് കരീം (38) എന്നയാളെ മാള SHO സജിൻ ശശി ഇക്കഴിഞ്ഞ രാത്രി...

ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആധുനികരീതിയിൽ നിർമ്മിതമായ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട:കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആധുനികരീതിയിൽ നിർമ്മിതമായ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ എക്സ് റേ യൂണിറ്റിനെ സേവനം രോഗികൾക്ക് ഇന്നുമുതൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കോപ്പറേറ്റീവ്...

ഓണത്തിന് സൗജന്യ ഓണത്തട്ടൊരുക്കി ഊരകം സി എൽ സി

ഊരകം: ഇവിടെ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീ വിലയില്ല, കർഷകരുടെ ഉല്പന്നങ്ങൾക്കും തീരെ വിലയില്ല. ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം, ആർക്കു വേണമെങ്കിലും എടുക്കുകയും ചെയ്യാം. വില പറയാനും പണം വാങ്ങാനും ആരുമില്ല. ഓണത്തോടനുബന്ധിച്ച് ഊരകം...

കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി

മാപ്രാണം: ചരിത്രപ്രസിദ്ധവും വി.കുരിശിന്റെ പ്രതിഷ്ഠയുമുളള മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ കൊടിയേറ്റം വികാരിയും റെക്ടറുമായഫാ. ജോയ് കടമ്പാട്ട് നിർവ്വഹിച്ചു. കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യയുടെകബറിടത്തിൽ വെച്ച് ആശീർവദിച്ച തിരുനാൾ പതാകയും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും , സോപാന സംഗീതത്തിൽ ഞെരളത്ത് പുരസ്കാര ജേതാവായ ആശ സുരേഷിനെ...

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും , സോപാന സംഗീതത്തിൽ ഞെരളത്ത് പുരസ്കാര ജേതാവായ ആശ സുരേഷിനെ ആദരിക്കലും ' നടത്തി. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സമ്മേളനത്തിന് പ്രസിഡണ്ട് കെ. ഇ...

പറമ്പി സെൻസ്ലാവോസ് മകൻ വർഗീസ് 77 നിര്യാതനായി

പറമ്പി സെൻസ്ലാവോസ് മകൻ വർഗീസ് 77 നിര്യാതനായി. സംസ്കാരം നാളെ (2022 സെപ്റ്റംബർ 6 ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ:...

ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം

ഇരിങ്ങാലക്കുട: ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല തലത്തിൽ നടക്കുന്ന ഓണാഘോഷമായ വർണ്ണക്കുടയിൽ മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി.ജയചന്ദ്രന് സ്നേഹാദരം.ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധർവ്വനെ, പാട്ടുകളുടെ രാജകുമാരനെ, ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ബഹു.മന്ത്രി...

പരിമിതികള്‍ തടസമായില്ല; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട: എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തക സിന്ധു പാണ്ഡുവും പരിമിതികളെ...

ഇന്ത്യയുടെ പവറാകാൻ ഇരിങ്ങാലക്കുടക്കാരി അനഘ പി വി

ഇരിങ്ങാലക്കുട: ഒക്ടോബർ മാസത്തിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ടീമിലേക്കാണ് ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ അനഘക്ക് അവസരം ലഭിച്ചത്. ബാഡ്മിന്റൺ താരമായിരുന്ന അനഘ രണ്ടര വർഷം...

കലുങ്ക്, ഓട നിർമ്മാണപ്രവൃത്തികൾക്ക് 80 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ അഞ്ച് പൊതുമരാമത്ത് പ്ര‌വൃത്തികൾക്കായി 80 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമയബന്ധിതമായി ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.കാക്കത്തുരുത്തി മതിലകം റോഡിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe